മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്ന് വൈകിട്ട്; ചടങ്ങിൽ 20 പേർ മാത്രം.

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്നു വൈകിട്ട് നാലിന് ബാന്ദ്ര സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ സഹപ്രവർത്തകൻ ഫാ. ഫ്രേസർ മസ്കരീനാസ് അറിയിച്ചു.

ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സ​ഭാ അ​ധി​കാ​രി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് മും​ബൈ​യി​ലെ ബാ​ന്ദ്ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ന​ട​ക്കും. മും​ബൈ​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ഒ​ന്ന​ര​യോ​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​ന്ത്യം. ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് റാ​ഞ്ചി​യി​ൽ നി​ന്നും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റ​സ്റ്റു ചെ​യ്ത​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈയിലെ ജെജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഫാ. ഫ്രേസറിനായിരിക്കും മൃതദേഹം കൈമാറുക. സംസ്കാര ശുശ്രൂഷ ബാന്ദ്ര സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. വെന്റിലേറ്ററിലായിരിക്കെ അടിയന്തര ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന വേളയിലായിരുന്നു അന്ത്യം.

യു​എ​പി​എ ചു​മ​ത്തി ന​വി​മും​ബൈ​യി​ലെ ത​ലോ​ജ സെ​ൻ​ട്ര​ൽ ജ​യി​ലി​ലി​ലാ​യി​രു​ന്ന ഫാ. ​സ്റ്റാ​ൻ സ്വാ​മി​ക്കു പാ​ർ​ക്കി​ൻ​സ​ണ്‍​സ് രോ​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടും എ​ൻ​ഐ​എ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ മേ​യ് 28ന് ​ബോം​ബെ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ബാ​ന്ദ്ര​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ​വും, വി​വി​ധ പാ​ർ​ട്ടി​ക​ളും നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്ത് നീ​തി എ​ങ്ങ​നെ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി എ​ന്ന​തി​ൽ ല​ജ്ജ​യും സ​ങ്ക​ട​വു​മു​ണ്ടെ​ന്നാ​ണ് തൃ​ണ​മൂ​ൽ എം​പി മ​ഹു​വ മൊ​യ്ത്ര മ​ര​ണ​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്. നി​ര​വ​ധി ദേ​ശീ​യ നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

Top