ലക്ഷ്യമിട്ടത് വൻ ആക്രമണം. പിടിയിലായത് കൊടും ഭീകരർ !പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ. പശ്ചിമ ബംഗാളില്‍ ആറ് ഭീകരരും അറസ്റ്റില്‍.രാജ്യ തലസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതി

കൊച്ചി :പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച കൊടും ഭീകരർ കൊച്ചിയിൽ അറസ്റ്റിലായി. ലക്ഷ്യമിട്ടത് രാജ്യത്ത് വൻ ആക്രമണം ആയിരുന്നു. കേരളത്തിൽ നിന്നും 3 അൽ ഖ്വായ്ദ ഭീകരരെ ഉൾപ്പെടെ രാജ്യത്ത് കൊടും ഭീകരരെ അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിടികൂടിയത് എറണാകുളം പെരുമ്പാവൂരിൽ നിന്നുമാണെന്നാണ് സൂചന. പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയവരാണ് മൂന്നു പേരും. ഇവരിൽ നിന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പിടിച്ചെടുത്തു.പെൻ ഡ്രൈവുകൾ അടക്കമുള്ളവ പിടിച്ചെടുത്തവയിൽ പെടുന്നു. എൻഐഎ ബംഗാളിലെ മുൻഷിദാബാദിൽ പിടികൂടിയവരുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്ന ഭീകരർ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് ഭീകരരെ പിടികൂടിയത്. കേരളത്തിൽ നിന്ന് അടക്കം 9 ഭീകരർ പിടിയിലായിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയെ ഉദ്ദരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.എറണാകുളം സ്വദേശികളും പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുമാണ് ഭീകരരെ പിടികൂടിയിരിക്കുന്നത്. ഇതിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലടക്കം എൻഐഎ റെയ്ഡ് തുടരുകയാണ്.

Top