നഗ്‌നതാ പ്രദര്‍ശനം; ദൃശ്യങ്ങൾ പകർത്തി യുവതി; യുവാവ് പിടിയിൽ

കോട്ടയം: നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കോട്ടയം സ്വദേശിയായ പത്തൊന്‍പതുകാരിക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയത്. കേസില്‍ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് പിടിയിലായി.

ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡില്‍ വച്ചാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. പെണ്‍കുട്ടി നടന്നുവരുന്നതുകണ്ട് ജനനേന്ദ്രിയം പുറത്തിട്ട് സ്വയംഭോഗം നടത്തുകയായിരുന്നു യുവാവ്. ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ ബൈക്കിലെത്തിയത്. പെണ്‍കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ അടുത്തേക്ക് യുവാവ് വന്നുവെങ്കിലും യുവതി ഓടിമാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടില്‍ അഭയം തേടി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി പൊലീസിന് പരാതി നല്‍കി.

Top