സാമ്പത്തിക തിരിമറി തെളിഞ്ഞു;ഏവരുടേയു മനം കവര്‍ന്ന മുന്‍വനിത മേയര്‍ യുകെയില്‍ അറസ്റ്റില്‍.

ചിലര്‍ അതുല്യമായ പ്രകടനം കാഴ്ച വച്ചു മറ്റാര്‍ക്കും ഇതുവരെ എത്തിപ്പെടാന്‍ സാധിക്കാത്ത ഉന്നത സ്ഥാനങ്ങളിലെത്തിപ്പെടാറുണ്ട്. എന്നാല്‍ ചിലര്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ അതിനനുസൃതമായ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് കൈയടി നേടുന്നതിന് പകരം ആ സ്ഥാനം ദുരുപയോഗപ്പെടുത്തി തട്ടിപ്പു നടത്തി മുതലെടുക്കാനാണു ശ്രമിക്കാറുള്ളത്. കുറച്ചു കാലം ഇത്തരത്തില്‍ എല്ലാവരെയും വഞ്ചിക്കാന്‍ സാധിക്കുമെങ്കിലും ഇത്തരം തട്ടിപ്പുകളില്‍ മിക്കവയും അധികം വൈകാതെ വെളിച്ചത്ത് വന്ന് ഉത്തരവാദപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് കേസില്‍ അകപ്പെട്ട് അറസ്റ്റിലായിരിക്കുകയാണ് യുകെയിലെ ആദ്യ മുസ്ലിം വനിതാ മേയറായ നവീദ ഇക്രം. മേയര്‍ സ്ഥാനത്തിരുന്നപ്പോള്‍ സാമ്പത്തിക തിരിമറി നടത്തിയതിനാണ് ഇവര്‍ ഇപ്പോള്‍ അകത്തായിരിക്കുന്നത്.

2011ലായിരുന്നു ലേബര്‍ കൗണ്‍സിലറായിരുന്നു നവീദ ബ്രാഡ്‌ഫോര്‍ഡിലെ മേയറായി ചാര്‍ജെടുത്തിരുന്നത്. എന്നാല്‍ സാമ്പത്തി തട്ടിപ്പുകള്‍ വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് അവരെ കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകളെ തുടര്‍ന്ന് ഇവരെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹാലിഫാക്‌സില്‍ വച്ച് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ കൗണ്‍സിലര്‍ നവീദ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. തനിക്കെതിരെ ചാര്‍ജുകളൊന്നും ചുമത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു. ഇതു തന്നെ സംബന്ധിച്ചിടത്തോളവും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളവും ഏറ്റവും മോശപ്പെട്ട സമയമാണെന്നാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ കുറ്റവിമുക്തയാക്കപ്പെടുമെന്ന ശുഭപ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2004ലാണ് കൗണ്‍സിലര്‍ നവീദ ഇക്രം ബ്രാഡ്‌ഫോര്‍ഡ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി പൊലീസ് തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും നവീദ പറയുന്നു. സത്യസന്ധയായ ഒരു കൗണ്‍സിലറായി തുടരാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. പബ്ലിക്ക് ഓഫീസിലെ മോശമായ പെരുമാറ്റം, ലോക്കലിസം ഒഫന്‍സുകള്‍ തുടങ്ങിയവയെ തുടര്‍ന്ന് 42കാരിയായ നവീദയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Top