ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടി; അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കോട്ടയം: വാകത്താനത്ത് അമ്മയെ കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് (52) മരിച്ചത്. വാകത്താനം പള്ളിക്ക് സമീപം ഉദിക്കല്‍ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. 2022 ല്‍ അമ്മ സതിയെ കൊന്ന കേസില്‍ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഓട്ടോ ഡ്രൈവറാണ് മരിച്ച ബിജു.

Top