ചിക്കുവിന്റെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടോ? സഹോദരി വെളിപ്പെടുത്തുന്നു

maxresdefault

മനാമ: ഒമാനിലെ സലാലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ മരണത്തിവ്# ദുരൂഹതകള്‍ നിഴലിക്കുന്നു. ചിക്കുവിന്റെ ഭര്‍ത്താവിനും ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുമാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ചിക്കുവിന് എന്താണ് സംഭവിച്ചത്. ചിക്കുവിന്റെ സഹോദരി പറയുന്നതിങ്ങനെ.

ചിക്കുവിന്റെ കൊലപാതകം ആസൂത്രിത കൊലപാതകമാണെന്നാണ് ആരോപണം. എന്നാല്‍ ഇതൊക്കെ വാസ്തവ വിരുദ്ധമാണെന്നാണ് ചിക്കുവിന്റെ സഹോദരി പറയുന്നത്. ഇത്തരം വാര്‍ത്തകള്‍ ചിക്കുവിന്റെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തുകയാണെന്നും ഗള്‍ഫിലുള്ള ചിക്കുവിന്റെ സഹോദരി പറയുന്നു. ചില മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിക്കുവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനും നേരിട്ട് അറിയാനും വേണ്ടിയാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം അങ്കമാലി സ്വദേശി ചിക്കു റോബര്‍ട്ട് എന്ന മലയാളി നഴ്‌സാണ് കുത്തേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്. ഫ്‌ളാറ്റില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവസമയം വീട് അകത്തു നിന്ന് പൂട്ടിയിരുന്നതിനാല്‍ ബാല്‍ക്കണിയിലൂടെയാവും അക്രമി അകത്ത് കടന്നതെന്ന് പോലീസ് പറയുന്നു.

Top