ഭര്‍ത്താവ് സോഫിയുമായി ജീവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ അരുണിന്റെ ഭാര്യ എല്ലാ വിവരങ്ങളും പോലീസിന് കൈമാറി; അജ്ഞാത സന്ദേശം ഭാര്യയുടേത് തന്നെ

sofia-sam

മെല്‍ബണ്‍: മലയാളി യുവാവ് സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് കണ്ടുപിടിക്കാനായത് ഒരു അജ്ഞാത സന്ദേശത്തിലൂടെയാണ്. ആ അജ്ഞാത സന്ദേശം മറ്റാരുടേതുമല്ല. അരുണിന്റെ ഭാര്യയുടേതാണ്. സോഫിയുടെ അവിഹിതബന്ധം സാമിന് അറിയുന്നപോലെ തന്നെ അരുണിന്റെ ഭാര്യയ്ക്കും അറിയാമായിരുന്നു.

ഭര്‍ത്താവ് സോഫിയുമായി ജീവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ അരുണിന്റെ ഭാര്യ എല്ലാ വിവരങ്ങളും പോലീസിന് കൈമാറുകയായിരുന്നു. ഹൃദയാഘാതമായി എഴുതിത്തള്ളേണ്ടിയിരുന്ന കേസ് ഓസ്ട്രേലിയന്‍ പൊലീസിന്റെ സമര്‍ഥമായ ഇടപെടലിലൂടെയാണ് തെളിയിക്കപ്പെട്ടതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരു അജ്ഞാത സ്ത്രീയുടെ സന്ദേശമാണ് കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭ്യമാക്കാന്‍ ഇടയാക്കിയത്. സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനെയും കുടുക്കിയതും ഈ സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് സാമിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് മെല്‍ബണ്‍ പൊലീസിനെ നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഫിയെ നിരീക്ഷിക്കൂ, അവള്‍ പലതും മറയ്ക്കുന്നുണ്ട് എന്നായിരുന്നു പൊലീസിനു ലഭിച്ച ലഭിച്ച സന്ദേശം. സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുമ്പേ അരുണ്‍ ഭാര്യയെയും കുട്ടിയെയും കൊല്ലത്തെ വീട്ടിലേക്ക് അയച്ചിരുന്നു. കുട്ടിയെ പരിചരിക്കാനുള്ള എളുപ്പത്തിലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് അരുണ്‍ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാല്‍, ഭര്‍ത്താവിനു സോഫിയുമായുള്ള അരുതാത്ത ബന്ധം ഇവര്‍ക്കും അറിവായി. തന്നെ ഒഴിവാക്കിയേക്കുമെന്ന് ഭയപ്പെട്ട ഇവര്‍ മുന്‍കരുതന്‍ നടപട സ്വീകരിച്ചതു.

സോഫിയുമൊത്തുള്ള രഹസ്യക്കൂടിക്കാഴ്ച്ച അരുണ്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇതു കാണാനിടയായ ഭാര്യ അരുണിനോട് പിണങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഭര്‍ത്താവിന്റെ തെറ്റായ രീതിയിലുള്ള പോക്ക് ഇവര്‍ തന്റെ വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു.
സാമിനെ ഒഴിവാക്കാമെന്നുള്ള ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്നാണ് അരുണ്‍ മൊഴി നല്കിയിരിക്കുന്നത്. താന്‍ പിന്തിരിപ്പിച്ചെങ്കിലും സോഫിയുടെ കടുംപിടുത്തം മൂലം താന്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പത്തുമാസം മുമ്പു തന്നെ കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഒരു പഴുതും ഇല്ലാതെയായിരുന്നു ഒരുക്കങ്ങള്‍.

കോട്ടയത്ത് കോളജില്‍ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. ഈ സമയം അവിടെ പഠിക്കാനെത്തിയ അരുണുമായുള്ള അടുപ്പവും തുടര്‍ന്നു. അരുണുമായി സോഫിക്കു സൗഹൃദമുള്ള കാര്യം അറിയാമായിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അവിഹിതം തുടക്കത്തില്‍ സാമിനും അറിയില്ലായിരുന്നു.

Top