25 കാരനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.കുത്തിയത് 47 തവണ.പ്രതികള്‍ മൂന്നു കുട്ടികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി :25 കാരനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സഹോദരളുര്‍പ്പെടെ മൂന്നു കുട്ടികളെ പോലിസ് അറസ്റ്റു ചെയ്തു. വീട്ടില്‍ കലഹം ഉണ്ടാക്കിയതിനും അമ്മയെ ഉപദ്രവിച്ചതിനുമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. 47 തവണ കുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. വീട്ടില്‍ എല്ലാവരെയും ഉപദ്രവിക്കുന്ന ഇയാളുടെ ശല്യം സഹിക്കാനാവാതെയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കുട്ടി സമ്മതിച്ചു. മദ്യപിക്കാനെന്നു പറഞ്ഞ് കുട്ടികളില്‍ ഒരാള്‍ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.പിടിയിലായ കുട്ടികളില്‍ ഒരാളുടെ സഹോദരനാണ് കൊല്ലപ്പെട്ടത്. സഹോദരനെ കൊല്ലുന്നതിന് ഈ കുട്ടി മറ്റു രണ്ടു പേര്‍ക്ക് 20,000 രൂപ നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

വീട്ടില്‍ അമ്മയെ സഹോദരന്‍ എപ്പോഴും മര്‍ദിക്കുമായിരുന്നു, ഇത് നിയന്ത്രിക്കാനും സാധിക്കില്ലായിരുന്നു. ഇതിന്റെ പ്രതികാരമായാണ് സഹോദരനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം.

കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. അവസാനമായി ഇയാള്‍ക്ക് ലഭിച്ച ഫോണ്‍കോള്‍ കൃത്യം നടത്തിയ കുട്ടികളില്‍ ഒരാളുടെതായിരുന്നു. മദ്യപിക്കാനെന്ന് പറഞ്ഞു കുട്ടികളില്‍ ഒരാളാണ് യുവാവിനെ വിളിച്ചുവരുത്തിയത്. പിന്നീട് കുത്തികൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചു. മൊബൈല്‍ ഒരു മാലിന്യക്കുഴിയില്‍ ഇട്ടു. എന്നാല്‍ മറ്റു രണ്ടുപേരറിയാതെ കൂട്ടത്തിലൊരാള്‍ അതെടുക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് മൂന്നു കുട്ടികളിലൊരാള്‍ ഫോണ്‍ മോഷണക്കേസുകളില്‍ അറസ്റ്റിലായിരുന്നു. കുറ്റവാളികളെല്ലാം 16 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

Top