കിടപ്പു രോഗിയായ ഉമ്മയെ മകന്‍ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു

കോഴിക്കോട്: മാനസിക രോഗിയായ മകന്‍ ഉമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് നല്ലളം ബസാറിലാണ് സംഭവം. പുല്ലിത്തൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (75)ആണ് മകന്‍ സഹീറിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഭാര്യയെയും സഹോദരന്റെ ഭാര്യയെയും വെട്ടാന്‍ കൊടുവാളുമായി ഓടിയ ശേഷം സഹീര്‍ വീട്ടിലേക്ക് തിരിച്ചെത്തി കിടപ്പിലായ ഉമ്മയെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭയന്നോടിയ ഭാര്യയും മറ്റുള്ളവരും വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഉമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്.

സഹീര്‍ ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്ബാണ് സഹീര്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Top