കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8318 പുതിയ കോവിഡ് രോ​ഗികൾ; കോവിഡ് മുക്തി നിരക്ക് 98.34% ; മരണം 465

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8318 പുതിയ കോവിഡ് രോ​ഗികൾ കൂടി. കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളിൽ നിന്നും 21 ശതമാനത്തിൻറെ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,45,63,749 ആയി. 465 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,67,933 ആയി.

അതേസമയം,10,549 പേർ കോവിഡിൽനിന്ന് മുക്തി നേടി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 3,39,88,797 ആയി ഉയർന്നു. 98.34 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. തുടർച്ചയായ 50ാമത്തെ ദിവസമാണ് 20,000 താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top