ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയുള്ള അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്നു രാവിലെ ഇന്ത്യയിലെത്തിക്കും

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ രാജനെ ഇന്തൊനീഷ്യയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോന്നു.ഇന്നു പുലര്‍ച്ചെ ഇന്ത്യയിലെത്തിക്കും. ആഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് അടച്ച വിമാനത്താവളം തുറന്നതിനെ തുടര്‍ന്നാണ് രാജനെ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോന്നത്.ബാലി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതിനാല്‍ അധോലോക നായകന്‍ ഛോ‌‌ട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിട്ടോടെ ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചതായി മുതിര്‍ന്ന ഇന്റര്‍പോള്‍ ഓഫിസര്‍ യാനുവാരി ഇന്‍സാന്‍ അറിയിച്ചു.chhota-rajan-2

ജയിലില്‍ നിന്നു പുറത്തെത്തിച്ച രാജനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്കു കൊണ്ടുപോയത്. ഡെന്‍പാസറില്‍ നിന്നു വിമാനത്താവളത്തിലേക്ക് രാജനെ കൊണ്ടുപോകുന്ന വാഹനത്തെ ക്വിക്ക് റെസ്പോണ്‍സ് സംഘം അനുഗമിച്ചു. റിന്‍ജാനി അഗ്നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് ബാലിയില്‍ ആകാശം പുകകൊണ്ടു മൂടിയിരുന്നു. അതിനാല്‍ ചൊവ്വ വൈകുന്നേരം മുതല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ഞായറാഴ്ചയാണ് ബാലിയിലെത്തിയത്. ഓസ്ട്രേലിയയില്‍ നിന്ന് ബാലി വിമാനത്താവളത്തില്‍ എത്തിയ ഉടനെ കഴിഞ്ഞ മാസം 25നായിരുന്നു രാജനെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ മാത്രം 20ല്‍ അധികം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 75ല്‍ പരം കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഡല്‍ഹി, ലക്നൗ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെത്തിക്കുന്ന രാജനെ ആദ്യം ഡല്‍ഹിയില്‍ സിബിഐ കസ്റ്റഡിയിലായിരിക്കും പാര്‍പ്പിക്കുക. പിന്നീടാണ് മുംബൈ, ഡല്‍ഹി പൊലീസിനു കൈമാറുന്ന കാര്യം പരിഗണിക്കുക. സിബിഐ കേന്ദ്ര ആസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജനെ കൊണ്ടുവരുന്നതിനും ഇന്ത്യയിലെത്തിച്ചാല്‍ പാര്‍പ്പിക്കുന്നതിനും കനത്ത സുരക്ഷാ സന്നാഹമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

Top