ഐഎസ് ഭീകരര്‍ ഇന്ത്യയെയും ആക്രമിച്ചേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ് സിങ്

ന്യൂഡല്‍ഹി : ഭീകരവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ആക്രമണം ഭാവിയില്‍ ഇന്ത്യയിലും ഉണ്ടായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ ഇതിനു മുന്‍കരുതലായി രാജ്യത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐഎസിന്റെ ഭീഷണി ലോകത്തിന് മുഴുവന്‍ വെല്ലുവിളിയാണ്. ഇതിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഐഎസിന്റെ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ പൂര്‍ണസജ്ജമാണ്. ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല ഇവരുടെ ഭീഷണി. അതിനാല്‍ തന്നെ ഐഎസ് ഭീകരതയ്ക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാജ്നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top