ഇന്ത്യ ഇന്നു വീണ്ടും കടുവക്കൂട്ടിലേക്ക്‌

tigമിര്‍പുര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനം ഇന്ന് മിര്‍പുര്‍ ഷെഹ്രെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. ബംഗ്ലാദേശുമായി നടക്കുന്ന മൂന്ന് ഏകദിനങ്ങളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണം കെട്ടിരുന്നു. ഒന്നാം ഏകദിനത്തില്‍ നിന്നും കൂടുതല്‍ പാഠം പഠിച്ചാകും ടീം ഇന്ത്യ ഇന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ ഇറങ്ങുക.

ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന്‍റെ ആള്‍റൗണ്ട് മികവാണ് ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിക്കുന്നതിലേക്കെത്തിച്ചത്. ഇടങ്കയ്യന്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാന്‍റെ മികച്ച ബൗളിങ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ നിലം തൊടിച്ചില്ല. അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ മത്സരത്തില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് മുസ്താഫിസുര്‍ റഹ്മാന്‍ നേടിയത്.

കഴിഞ്ഞ ലോകകപ്പിലെ വിവാദ പുറത്താകലിന് ശേഷം ബംഗ്ലാദേശിന്‍റെ മധുര പ്രതികാരം കൂടിയായിരുന്നു ഇത്. ഇന്ത്യയുമായി നടന്ന 30 ഏകദിനങ്ങളില്‍ നാലാമത്തെ വിജയമാരുന്നു ഇത്.
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ തിളങ്ങിയ തമീം ഇഖ്ബാലും, സൗമ്യ സര്‍ക്കാരും ഇന്നും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് അല്‍പ്പം പാടുപെടേണ്ടി വരും.

Top