ഒമ്പതാം ക്ലാസ്സുകാരന് അധ്യാപികയുടെ വഴിവിട്ട ക്ഷണം; കുട്ടിയുടെ മൊബൈലിലേയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു; അവസാനം സംഭവിച്ചത് ഇത്

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച അധ്യാപിക അറസ്റ്റിലായി. ഇരുപത്തിരണ്ടുകാരിയായ അധ്യാപികയാണ് പൊലീസ് പിടിയലായത്. സംഭവം നടന്നത് അമേരിക്കയിലെ ഒക്ലഹോമയിലാണ്. യൂകോണിലെ സ്‌കൂള്‍ അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചത്.

കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്താണ് അധ്യാപിക തന്റെ ആവശ്യം അറിയിച്ചത്. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും ചിത്രങ്ങളും കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെ മുറിയില്‍ കാന്‍ഡില്‍ ലൈറ്റ് ഒരുക്കി ലൈംഗിക ബന്ധത്തിനായി വിദ്യാര്‍ത്ഥി വരുന്നതും കാത്തിരുന്ന അധ്യാപികയുടെ അടുത്തേക്ക് വിദ്യാര്‍ത്ഥിയ്ക്ക് പകരം എത്തിയത് പൊലീസാണ്. കുട്ടിയുടെ ഫോണ്‍ പൊലീസിന് കൈമാറിയതോടെ വിദ്യാര്‍ത്ഥിയുടെ പേരില്‍ അധ്യാപികയുമായി ചാറ്റ് ചെയ്തത് പൊലീസ് ആയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചതിന് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കുട്ടിയുമായി നേരത്തെ ഇവരെ ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന മാതാപിതാക്കളുടെ സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. അധ്യാപിക മുമ്പും കുട്ടിയെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി നേരത്തെയും അധ്യാപികയുടെ അടുത്ത് എത്തിയതായി പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുതരാറുണ്ടായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top