കേരളത്തിലും സ്‌ഫോടനം നടത്താന്‍ ഐഎസ് പദ്ധതി..!! ലക്ഷ്യം പുതുവര്‍ഷം ആഘോഷിക്കാനെത്തുന്ന വിദേശികള്‍

കൊച്ചി: ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കേരളത്തിലും ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്‍ഐഎയുടെ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറാണ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവര്‍ കുടുതലെത്തുന്ന സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി.

ശ്രീലങ്കന്‍ സ്ഫോടന ആസൂത്രകന്‍ സഹ്റാന്‍ ഹാഷിം, സക്കീര്‍ നായിക് എന്നിവരുടെ അനുയായിയാണ് ഇയാളെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതപ്പെടുന്ന അബ്ദുള്‍ റാഷിദ് അബ്ദുള്ള, സിറിയയില്‍ ഉള്ളതായി സൂചനയുള്ള അബ്ദുള്‍ ഖയ്യൂം, തുടങ്ങിയ മലയാളി ഐഎസ് ഭീകരരുടെ ആഹ്വാന പ്രകാരമാണ് കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സ്ഫോടനം നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. അബ്ദുള്‍ റാഷിദ് അബ്ദുള്ള, അബ്ദുള്‍ ഖയ്യൂം എന്നിവരുമായി റിയാസ് ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചിരുന്നതായി എന്‍ഐഎ വ്യക്തമാക്കുന്നു.

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിം, സാക്കിര്‍ നായിക്ക് എന്നിവരുടെ അനുയായിയാണ് ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്. റിയാസ് അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എന്‍ഐഎ ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം റിയാസില്‍ നിന്നും നിര്‍ണായകമായ പല വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചതായി വിവരമുണ്ട്. ഇയാളുടെ മൊബൈല്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം തുടര്‍ റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കും എന്‍ഐഎ പദ്ധതിയിടുന്നുണ്ട്.

അതേസമയം, റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ റിയാസിനെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ പുലര്‍ച്ചെയാണ് റിയാസിനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുന്നത്. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് എന്‍ഐഎ സംഘത്തിന്റെ വ്യാപക റെയ്ഡുകള്‍ നടന്നിരുന്നു. കേരളം തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

Top