ഐസിസ് ഭീകരര്‍ക്കിടയില്‍ എയ്ഡ്‌സ് പകരുന്നു; രോഗികളെ മനുഷ്യ ബോംബാക്കുന്നു

ലോകം മുഴുവന്‍ ക്രൂരതകള്‍ക്കായി അണികളെ അണിനിരത്തുന്ന ഐസിസുകാരും ഇപ്പോള്‍ ആശങ്കയില്‍. ലോകം പിടിച്ചെടുക്കാന്‍ ആയുധങ്ങളും മനുഷ്യബോംബുകളുമായി തയ്യാറെടുത്ത ഐസിസ് ഇപ്പോള്‍ എയ്ഡസ് രോഗ ഭീതിയിലാണെന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊറോക്കോവില്‍ നിന്നുള്ള രണ്ട് ലൈംഗിക അടിമകളുമായി സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് 16 ഐസിസ് ഭീകരര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായിരിക്കുന്നത്. എച്ച്‌ഐവി ബാധയുള്ള രക്തം മറ്റൊരു ഐസിസ് ഭീകരന് ദാനം ചെയ്ത് അയാള്‍ക്കും രോഗബാധയുണ്ടാക്കിയതിന് ഈ വര്‍ഷം ഐസിസ് തങ്ങളുടെ ഒരു പ്രവര്‍ത്തകന്റെ തല ഛേദിച്ചിരുന്നു.
ഇപ്പോള്‍ എച്ച്‌ഐവി ബാധിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നുമെത്തി ഐസിസില്‍ ചേര്‍ന്നവര്‍ക്കാണ്. കിഴക്കന്‍ സിറിയയിലെ നഗരമായ അല്‍മായാഡീനിലെ ഹോസ്പിറ്റലില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. രോഗം മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ അവരെ വേര്‍തിരിച്ച് താമസിപ്പിക്കാനും ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസിസ്‌കൊല്ലുമെന്ന് ഭയന്ന് രോഗബാധിതരായ മൊറോക്കോ സ്ത്രീകള്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന.

15 വയസുള്ള യസീദി ലൈംഗിക അടിമമായ പെണ്‍കുട്ടിയിലേക്ക് എച്ച്‌ഐവി പകര്‍ത്തിയതിനും ഐസിസ് നടത്തുന്ന ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഒരു ഭീകരന് രക്തം ദാനം ചെയ്ത് രോഗഭീഷണിയുണ്ടാക്കിയതിനും ഇന്തോനേഷ്യക്കാരനായ തങ്ങളുടെ ഒരു പ്രവര്‍ത്തകനെ ജൂണില്‍ ഐസിസ് വധിച്ചിരുന്നു. ഒരു ഈജിപ്തുകാരനായ ഭീകരനാണ് ഈ രക്തം സ്വീകരിച്ചത്. രോഗം ബാധിച്ച 15 വയസുകാരിയെ പിന്നീട് രണ്ട് സൗദി പൗരന്മാര്‍ ബലാത്സംഗം ചെയ്യുകയുമുണ്ടായി. 2013 സെപ്റ്റംബറില്‍ ഐസിസില്‍ ചേരുന്നതിന് മുമ്പ് തന്നെ തനിക്ക് രോഗബാധയുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യക്കാരനറിയാമായിരുന്നുവെന്നാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള മെഡിക്കല്‍ രേഖകള്‍ സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എയ്ഡ്‌സ് ഭയം മൂലം ഐസിസ് ഇപ്പോള്‍ ഇതില്‍ ചേരാനെത്തുന്നവരുടെ രക്തപരിശോധന കര്‍ക്കശമായി നടപ്പിലാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഐസിസ് അല്‍ മായാഡീനില്‍ ഒരു എയ്ഡ്‌സ് ഡിറ്റെക്ഷന്‍ സെന്റര്‍ തുറന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. റാഖയില്‍ ഐസിസ് നടത്തുന്ന ഹോസ്പിറ്റലുകള്‍ എയ്ഡ്‌സ് പരിശോധനനടത്തുന്നതിന് പര്യാപ്തമായ ഉപകരണങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പ് മുട്ടുകയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായ ചില ഐസിസ് ഭീകരരിലൂടെ എച്ച്‌ഐവി എളുപ്പത്തില്‍ പരക്കാനുള്ള സാധ്യതയുമുയരുന്നുണ്ട്. ഇത്തരക്കാര്‍ ലൈംഗിക അടിമകളുമായും തങ്ങളുടെ ഭാര്യമാരുമായും മാറിമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്. ഒന്നിനെയും ഭായക്കാതെ ക്രൂരതയുടെ അടയാളമായി മാറിയ ഐസിസ് ഭീകരര്‍ ഇപ്പോള്‍ മാഹാരോഗത്തിന്റെ ഭീതിയിലാണ് മുന്നോട്ട് നിങ്ങുന്നത്.

Top