കൊതുകുനാശിനിയില്‍ നിന്ന് തീപടര്‍ന്നു; മുത്തശ്ശിയും 3 കൊച്ചുമക്കളും ഉറക്കത്തില്‍ ശ്വാസംമുട്ടി മരിച്ചു; ഉറക്കത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതു മൂലം മരിച്ചെന്നാണു പ്രാഥമിക നിഗമനം

ചെന്നൈ: വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കൊതുകുനാശിനിയില്‍ നിന്ന് തീപടര്‍ന്ന് മുത്തശ്ശിയും 3 കൊച്ചുമക്കളും ഉറക്കത്തില്‍ ശ്വാസംമുട്ടി മരിച്ചു. തെങ്കാശി സ്വദേശിനി സന്താനലക്ഷ്മി (65), കൊച്ചുമക്കളായ സന്ധ്യ (10), പ്രിയ രക്ഷിത (8), പവിത്ര (8) എന്നിവരാണ് മരിച്ചത്.

സന്താനലക്ഷ്മിയുടെ മകളായ സെല്‍വിയുടെ മക്കളാണ് സന്ധ്യയും പ്രിയ രക്ഷിതയും. ഫുഡ് ഡെലിവറി ജീവനക്കാരനായ ഇവരുടെ അച്ഛന് അപകടത്തില്‍ പരുക്കേറ്റിരുന്നു. സഹായത്തിനായി മുത്തശ്ശിയെ വരുത്തിയ ശേഷം അച്ഛനെ പരിചരിക്കാന്‍ അമ്മ ആശുപത്രിയിലേക്കു പോയ രാത്രിയാണ് ദുരന്തം. സന്താനലക്ഷ്മിയും സന്ധ്യയും പ്രിയ രക്ഷിതയും സെല്‍വിയുടെ സഹോദരന്റെ മകള്‍ പവിത്രയും ഒന്നിച്ചാണ് ഉറങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊതുകുനാശിനിയിലെ രാസദ്രാവകം തീര്‍ന്നതോടെ മെഷീന്‍ ഉരുകി തീപിടിച്ച് താഴെയുണ്ടായിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലേക്കു വീണ്, അടച്ചിട്ട മുറിയില്‍ പുക നിറഞ്ഞുവെന്നാണു കരുതുന്നത്. ഉറക്കത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതു മൂലം മരിച്ചെന്നാണു പ്രാഥമിക നിഗമനം.

Top