3000 ഏക്കര്‍ വനം കത്തിനശിക്കുന്നു, 1500 ഓളം ഗ്രാമങ്ങള്‍ ഭീഷണിയില്‍; ആറ് പേര്‍ മരിച്ചു

uttarakhand-forest-fires

ഡെറാഡൂണ്‍: കനത്ത ചൂടില്‍ 1500 ഓളം ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി അഗ്നി പടര്‍ന്നു പിടിക്കുന്നു. ഉത്തരാഖണ്ഡില്‍ 1900 ഹെക്ടര്‍ വരുന്ന വനം കത്തിനശിക്കുകയാണ്. കനത്ത ചൂടിനെ തുടര്‍ന്നാണ് വനത്തില്‍ തീ പടര്‍ന്നത്. 3000 ഏക്കറോളം വനം ഇതുവരെ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പടര്‍ന്നു പിടിച്ച തീയില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തീ അണയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 1500 ഓളം ഗ്രാമങ്ങള്‍ കത്തിനശിക്കും. ശക്തമായി പടരുന്ന തീയണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമായി ദേശീയ ദുരന്തനിവാരണ ഏജന്‍സിയുടെ സഹായം തേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടും എംഐ17 ഹെലികോപ്റ്ററുകളടക്കമുള്ള സംഘത്തെ സര്‍ക്കാര്‍ ഉത്തരാഖണ്ഡിലേക്ക് അയച്ചിട്ടുണ്ട്. ഹെലിക്കോപ്റ്ററുകളുപയോഗിച്ച് വെള്ളം തളിച്ച് തീയണയ്ക്കുന്നതിനാണ് ശ്രമം നടക്കുന്നത്.

Top