മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി; പിതാവ് തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് സംശയം

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറില്‍ കാണ്‍പൂര്‍ ഗ്രാമത്തിലാണ് നാല്, ഏഴ്, ഒന്‍പത് വയസ്സുള്ള സഹോദരിമാരുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. പിതാവ് തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ സംശയം.

 

Top