കാല് തെന്നി പാറക്കുളത്തില്‍ വീണു;യുവാവ് മരിച്ചു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തില്‍ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് കുളത്തില്‍ നിന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്.

മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആണ്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top