മുംബൈയില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

മുംബൈ: മുംബൈയില്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മുംബൈ കല്യാണില്‍ നിന്നാണ് സിദ്ധാര്‍ഥ് സാങ്വിയുടെ മൃതദേഹം ലഭിച്ചത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബര്‍ 5നാണ് മുമ്പാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റായ സിദ്ധാര്‍ഥ് കിരണ്‍ സാങ്വിയെ കാണാതായത്. താനെ ജില്ലയിലെ മോണ്ഡയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നവി മുംബൈയിലെ കോപ്പര്‍കെയ്‌രൈനില്‍ ഡ്രൈവറായ സര്‍ഫാര്‍സ് ഷെയ്ഖ് ആണ് അറസ്റ്റിലായിരിക്കുന്നത്.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരുടെ പേര് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ലോവര്‍ പരേലിലെ കമല മില്‍ കോംപൗണ്ടിലെ പാര്‍ക്കിംഗ് പ്രദേശത്ത് വെച്ചാണ് സിദ്ധാര്‍ഥിനെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വിരിപ്പില്‍ പൊതിഞ്ഞ് കാറില്‍ വെച്ചു. മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് തനിക്ക് നല്‍കിയ നിര്‍ദേശമെന്നാണ് ഷെയ്ഖ് മൊഴി നല്‍കിയത്. മോഷണശ്രമത്തിനിടെ ചെറുത്തതാണ് സിദ്ധാര്‍ഥിനെ കൊലപ്പെടുത്താന്‍ കാരണമെന്നും മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top