മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; മദ്രസാ അധ്യാപകന്‍ മരിച്ചു; സംഭവം നാട്ടിലേക്ക് പോകാനിരിക്കെ

കൊച്ചി: മിനി ട്രക്ക് ഇടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍(58) ആണ് അമ്പാട്ടുകടവ് ജങ്ഷനില്‍ വാഹനമിടിച്ച് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൊട്ടടുത്തുള്ള പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്കാനായി കാല്‍നടയായി പോകുന്നതിനിടെ പിന്നില്‍നിന്ന് വന്ന മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. റിവേഴ്‌സെടുത്ത വാഹനം വരുന്നത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ശരീരത്തിലൂടെ കയറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ ഇടയപ്പുറം മദ്രസയില്‍ 30 വര്‍ഷമായി അധ്യാപകനായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍. വലിയ പെരുന്നാള്‍ അവധിയില്‍ ഇന്നു നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണസംഭവം.

Top