മമ്മൂട്ടിയല്ല, ദുല്‍ഖറല്ല; താരം മറിയം തന്നെ

കൊച്ചി: മമ്മൂട്ടിയാണോ ദുല്‍ഖറാണോ കാണാന്‍ ഭംഗിയെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചയും. എന്നാല്‍ ഇന്ന് എല്ലാവരും ഒരു കാര്യം ഉറപ്പിച്ചു. താരം മമ്മൂട്ടിയുമല്ല, ദുല്‍ഖറുമല്ല..അത് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാനാണ്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ കുടുംബത്തിന്റെ ദൃശ്യങ്ങളാണ് തരംഗമാകുന്നത്. കാരണം മറിയവും. ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ദുല്‍ക്കറിന്റെ മകളുടെ ചിത്രങ്ങള്‍.

കല്യാണത്തില്‍ പങ്കെടുക്കാന്‍ ദുല്‍ക്കറിനും അമ്മ അമാല്‍ സൂഫിയയ്ക്കും കൂടെയെത്തിയ മറിയം അമീറയുടെ പിന്നാലെയായിരുന്നു ക്യാമറകള്‍. കാറില്‍ വന്നിറങ്ങുന്നത് മുതലുള്ള കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. അമാല്‍ കുഞ്ഞിനെ എടുത്തു നടക്കുന്നതും സദസിലിരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top