ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു ! മമ്മൂട്ടിയും ദുല്‍ഖറും കുടുങ്ങുമോ ?

ബംഗളൂരു: മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും മമ്മൂട്ടിയും മകന്‍ ദുല്‍ഖറും നിയമക്കുരുക്കിലേക്ക് . ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമാക്കിയതെന്നാണ് പറയുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് പറയുമ്പോള്‍ ആശുപത്രിയുടെ ഉടമസ്ഥരില്‍ മമ്മൂട്ടിയും കുടുംബവും ഉള്‍പ്പെടും. മമ്മൂട്ടിയും കുടുംബവും കോയമ്പത്തൂര്‍ വ്യവസായിയും ചേര്‍ന്നാണ് മദര്‍ഹുഡ് എന്ന ആശുപത്രി ബെംഗളൂരുവില്‍ ആരംഭിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പ്രസവത്തിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ചാണ് അപര്‍ണ എന്ന യുവതി മരിക്കുന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷമാണ് അപര്‍ണ മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിക്കാനുണ്ടായ കാരണങ്ങള്‍ ഡോക്ടര്‍മാര്‍ വിശദീകരിക്കുമ്പോള്‍ പല ദുരൂഹതകളും നിഴലിക്കുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് മരണ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.copy-of-annex

ഡോക്ടര്‍മാരുടെ അനാസ്ഥയാണ് അപര്‍ണ എന്ന പെണ്‍കുട്ടിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തിന് കാരണമെന്ന് കാണിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയതോടെയാണ് മമ്മൂട്ടി ഉത്തരം പറയാന്‍ ബാധ്യസ്ഥനായിരിക്കുന്നത്. മമ്മൂട്ടിയും മകള്‍ സുറുമിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും മരുമകന്‍ ഡോ.മുഹമ്മദ് രേഹന്‍ സയീദും ചേര്‍ന്നാണ് കോയമ്പത്തൂരില്‍നിന്നുള്ള വ്യവസായിയുമായി ചേര്‍ന്ന് ബെംഗളൂരുവില്‍ മദര്‍ഹുഡിന് തുടക്കമിട്ടത്. 17 കോടി രൂപ മുതല്‍മുടക്കുള്ള ആശുപത്രി ഗര്‍ഭിണികള്‍ക്ക് അത്യാധുനിക ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്. മദര്‍ഹുഡ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥ അപര്‍ണയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവനെടുത്തുവെന്ന് കാണിച്ച് പരാതിയുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.Mammooty

ആശുപത്രിയിലെത്തുമ്പോള്‍ അപര്‍ണ പൂര്‍ണ ആരോഗ്യവതിയായിരുന്നു. എന്നാല്‍, പെട്ടെന്ന് നില വഷളായത് എങ്ങനെയെന്ന് അറിയില്ലെന്ന് അപര്‍ണയുടെ ബന്ധുക്കളും പറയുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും ശ്വാസനാളിയിലുണ്ടായ തടസ്സമാണ് മരണകാരണമെന്നും മമ്മൂട്ടിയുടെ മരുമകന്‍ കൂടിയായ ആശുപത്രി ചെയര്‍മാന്‍ ഡോ. മുഹമ്മദ് രെഹാന്‍ സയീദ് പറഞ്ഞു. അപര്‍ണ മരിച്ചെങ്കിലും കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുതന്നെയുള്ള റെയിന്‍ബോ ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ച രാവിലെയോടെ മരിച്ചു. കുട്ടിയെ ജീവനോടെ രക്ഷിച്ചാലും അതിന് ശാരീരിക വൈകല്യങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ വെന്റേലേറ്റര്‍ നീക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അപര്‍ണയ്ക്ക് വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. ഇതിന്റെ ഡോസ് കൂടിയതാണോ പെട്ടെന്ന് നില വഷളാകാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയ അപര്‍ണയെ മരിച്ച നിലയിലാണ് പുറത്തേയ്ക്ക് കൊണ്ടുവന്നത്. അപ്പോള്‍ മുഖം വല്ലാതെ വിളര്‍ത്തിരുന്നു. അപര്‍ണയുടെ മരണം നേരത്തെ സംഭവിച്ചിരുന്നോ എന്നും ബന്ധുക്കള്‍ സംശയിക്കുന്നു.BL16_RHEA_1585413f

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതുകൊണ്ട് വളരെ മികച്ച പരിചരണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവിടെയെത്തിയത്. എന്നാല്‍, തീരാദുരന്തമാണ് അവര്‍ സമ്മാനിച്ചത്. യെലഹങ്ക ന്യൂ ടൗണില്‍ ഭര്‍ത്താവ് ചേതനൊപ്പം താമസിച്ചിരുന്ന 26കാരിയായ അപര്‍ണ മൂന്ന് വിഷയങ്ങളില്‍ ബിരുദധാരിയാണ്. സ്വകാര്യബാങ്കില്‍ ജോലിയുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണഗര്‍ഭിണിയായ അപര്‍ണയെ മദര്‍ഹുഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്നുതന്നെ സിസേറിയനായി ലേബര്‍റൂമിലേക്ക് കൊണ്ടുപോയ അപര്‍ണ, ശസ്ത്രക്രിയക്കിടെ മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 2011ലാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മദര്‍ഹുഡ്’ ഹൈടെക് ആശുപത്രി ബെഗളുരുവിലെ ഇന്ദിരാനഗറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ദിരാനഗറിലെ സിഎംഎച്ച് റോഡിലാണ് ആശുപത്രി. 17 കോടിരൂപ മുടക്കി ആരംഭിച്ച ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അവകാശ വാദം. റിയാ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് മദര്‍ഹുഡ് ആശുപത്രി ശൃംഖല സ്ഥാപിച്ചത്. കമ്പനിയുടെ ചീഫ് മെന്ററാണ് മമ്മൂട്ടി. മകള്‍ സുറുമി സെയ്ദാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. മരുമകന്‍ ഡോക്ടര്‍ മുഹമ്മദ് റെഹാന്‍ സെയ്ദ്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ഹൈദരാബാദിലും ചെന്നൈയിലും മദര്‍ഹുഡിന് ബ്രാഞ്ചുകളുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് ആശുപത്രിയുടെ ഉടമകളായ മമ്മൂട്ടിയോ ദുല്‍ഖര്‍ സല്‍മാനോ പ്രതികരിച്ചിട്ടില്ല.

Top