സ്ത്രീകള്‍ സീരിയലുകാണുന്നത് നിര്‍ത്തി പുസ്തകം വായിക്കണമെന്ന് നടന്‍ ശ്രീനിവാസന്‍

മട്ടന്നൂര്‍: സീരിയല്‍ താരങ്ങളുടെ അവാര്‍ഡ് നിശയില്‍ സീരിയലുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മെഗാതാരം മമ്മൂട്ടി പുലിവാലു പിടിച്ചിരുന്നു. ടിവി സീരിയലുകള്‍ക്കെതിരെ പല എഴുത്തുകാരും പ്രമുഖരും പലപ്പോഴായി രംഗത്തെത്തിയട്ടുണ്ട്.

ഇപ്പോഴിതാ സിനിമ സംവിധായകനും നടനും തിരക്കഥാകൃത്തും ഒക്കെ ആയ ശ്രീനിവാസനും സീരിയലിനെതിരെ രംഗത്തെത്തിയിരിയ്ക്കുന്നു.

സീരിയലുകള്‍ മാത്രം കാണുന്നത് മാനസികമായി തളര്‍ത്തും എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. സ്ത്രീകള്‍ പുരുഷനൊപ്പമെത്താന്‍ ചെയ്യേണ്ടത് വായനാശീലം വളര്‍ത്തുകയാണ് എന്നാണ് ശ്രീനിവാസന്റെ അഭിപ്രായം. വായിച്ചുവളരാനാണ് സ്ത്രീകള്‍ ശ്രമിയ്‌ക്കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സീരിയലുകള്‍ മലയാളി സ്ത്രീകളെ നശിപ്പിയ്ക്കുന്നുവെന്നും മദ്യത്തേക്കാള്‍ നിരോധനം അര്‍ഹിയ്ക്കുന്നത് സീരിയലുകളാണെന്ന് പോവും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സ്ത്രീകളുടെ സീരിയല്‍ കമ്പത്തിന് യാതൊരു കുറവും വന്നിട്ടില്ല.

Top