ദീപ്തി ഐപിഎസും സൂരജും മരിച്ചു; പരസ്പരം സീരിയല്‍ അവസാനിച്ചു; സന്തോഷത്തില്‍ സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയില്‍ സിരീയലിന്റെ ഏറ്റവും പുതിയ എപ്പിസോഡ്. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍ നിറയുകയാണ്. വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിന് ഏറ്റവും കൂടുതല്‍ സ്ത്രീ പ്രേക്ഷകര്‍ ആയിരുന്നു ഉണ്ടായിരുന്നത്. സീരിയല്‍ നിര്‍ത്തിയതില്‍ അവര്‍ അതീവ ദുഖിതരുമാണ്.

പക്ഷെ അത് നിര്‍ത്തിയത് നന്നായി എന്ന അഭിപ്രായമുള്ളവരാണ് കൂടുതല്‍ പേരും. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധേയമായ പരസ്പരം സീരിയല്‍ വൈകീട്ട് ആറേ മുപ്പതിനാണ് സംപ്രക്ഷേപണം ചെയ്തത്. സീരിയലിന്റെ അവസാന എപ്പിസോഡിന് മുന്‍പ് സീരിയലിലെ ദീപ്തിയെ അവതരിപ്പിച്ച ഗായത്രി സുരേഷ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. മൂന്നുകൊല്ലത്തോളം നീണ്ട പരമ്പരയ്ക്ക് പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് ഗായത്രി നന്ദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top