വ്യാജസിദ്ധന്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ തള്ളി

prathi

കണ്ണൂര്‍: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കല്‍ കടപ്പുറത്തെ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് വ്യാജസിദ്ധന്‍ കുറ്റിക്കാട്ടില്‍ തള്ളിയത്.

സംഭവത്തില്‍ കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് പിടിയിലായി. വ്യാജസിദ്ധനായ ഇയാള്‍ മാന്ത്രികചികിത്സ നടത്തി കക്കാടുള്ള ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയിരുന്നു.ഇവരില്‍ ജനിച്ച കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം കുറ്റിക്കാട്ടില്‍ തള്ളിയത്. പൊലീസ് കണ്ടെത്തിയ കുഞ്ഞ് ഇപ്പോള്‍ അമ്മത്തൊട്ടിലില്‍ വളരുകയാണ്. നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ ഇയാള്‍ അടുത്തിടെ ലക്ഷങ്ങളാണ് സമ്പാദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top