കരച്ചില്‍ നിര്‍ത്താന്‍ അച്ഛന്‍ മൂന്ന് വയസുകാരിയെ തല്ലി; ക്രൂരതക്കൊടുവില്‍ കുഞ്ഞ് മരിച്ചു അച്ഛന്‍ അറസ്റ്റില്‍

ജംഷഡ്പൂര്‍: അച്ഛന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു. ജംഷഡ്പൂരിലെ നയാ ബസ്തിയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ മുര്‍ളി പാത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനാണ് അടി കൊടുത്തത്. എന്നാല്‍ ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ കുട്ടി കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു.

ഇതേ തുടര്‍ന്നാണ് ദിവസ വേതനക്കാരനായ മുര്‍ളി പാത്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ നിരന്തരം അച്ഛന്‍ തല്ലാറുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

Top