പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി; യുവാവ് മരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബുവാണ് മരിച്ചത്.

പാല്‍ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്റെ വിവാഹം നവംബര്‍ 29നാണ് നിശ്ചയിച്ചിരുന്നത്. നവംബര്‍ 18 ന് പ്രതിശ്രുതവധുവുമായി ഇയാള്‍ പുറത്ത് പോയിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി.കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്നു രാത്രിയോടെ മരിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top