ചെറിയ കുറവുകള്‍ പോലും വലിയ പോരായ്മയായി കണക്കാക്കുന്നവര്‍ കാണണം ഈ നവദമ്പതികളെ

ഒരു യുവാവിന്റെ വിവാഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിറം കുറഞ്ഞു പോയി തടി കൂടി പോയി സൗന്ദര്യം ഇല്ല എന്നൊക്കെ പരാതി പറയുന്നവര്‍ മാതൃകയാക്കേണ്ട ദമ്പതികളാണ് ഇവരെന്നാണ് ഇവരുടെ വിവാഹവീഡിയോ കണ്ട് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. വീല്‍ച്ചെയറില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ വരന്‍ എടുത്താണ് മണ്ഡപത്തിലെ കസേരയിലേയ്ക്ക് ഇരുത്തി താലി കെട്ടുന്നത്. പിന്നീടും വീഡിയോയില്‍ നിരവധി തവണ അദ്ദേഹം പെണ്‍കുട്ടിയെ എടുക്കുന്നുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ അതിലെ വ്യക്തികള്‍ ആരൊക്കെയാണെന്നോ വ്യക്തമല്ലെങ്കിലും വലിയൊരു സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്. പെണ്‍കുട്ടിയുടെ കുറവിനെ കുറവായി കാണാതെ ജീവിതസഖിയാക്കി മാറ്റിയ ചെറുപ്പക്കാരനെയാണ് എല്ലാവരും പുകഴ്ത്തുന്നത്. യഥാര്‍ത്ഥ സ്‌നേഹം പുറത്ത് കാണുന്നല്ല, അത് മനസിലാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. ഇത് പോലെ ഉള്ള ഭര്‍ത്താവിനെ ആഗ്രഹിക്കാത്ത ഭാര്യമാര്‍ കുറവായിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Top