നയന്‍താര രഹസ്യവിവാഹത്തിനൊരുങ്ങുന്നു; കാമുകനുമൊത്ത് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ താരറാണി നയന്‍താര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വിവരം. സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം രഹസ്യ വിവാഹത്തിന് നയന്‍സ് ഒരുങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.

വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുവരവേയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററില്‍ പങ്കുവച്ചു. ഇതിനിടയില്‍ നയന്‍സ് ചെന്നൈയില്‍ പുതിയ വീടു വാങ്ങിയതായും കാമുകന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ ബന്ധമാണ് ഇപ്പോള്‍ രഹസ്യവിവാഹത്തിലേക്ക് നീങ്ങുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top