Connect with us

Entertainment

ആദ്യം പേടിയായിരുന്നു, മാഡമെന്നാണ് വിളിച്ചിരുന്നത്. പിന്നീട് അവരെ അടുത്തറിഞ്ഞു, സാധാരണ പെണ്‍കുട്ടി…നയന്‍താരയെക്കുറിച്ച് സംവിധായകന്‍ വിഘ്നേഷ്

Published

on

നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര സിനിമയിലേക്ക് എത്തിയത് നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. നയന്‍താരയും ചിത്രത്തിന്റെ സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വരാന്‍ കുടങ്ങിയിട്ട് കാലം കുറച്ചായി. പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും മറ്റും ഇത് വ്യക്തമാക്കാറുണ്ട്. നയന്‍താരയെ ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സമയത്തുള്ള അനുഭവം പങ്കുവെക്കുകയാണ് വിഘ്നേഷ്.
തന്റെ ജീവിതത്തില്‍ ഏറ്റവും ബഹുമാനിക്കുന്നത് നയന്‍താരയെ ആണെന്നാണ് വിഘ്നേഷ് പറയുന്നത്. ആദ്യം നയന്‍ താരയെ പേടിയായിരുന്നെന്നും മാഡം എന്നാണ് താന്‍ വിളിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവര്‍ സാധാരണ ഒരു പെണ്‍കുട്ടിയാണെന്നും അവരുടെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മാത്രമേ യഥാര്‍ത്ഥ നയന്‍താരയെ അറിയുകയൊള്ളൂവെന്നുമാണ് വിഘ്നേഷ് പറയുന്നത്. വിവാഹം ഒരിക്കല്‍ നടക്കുമെന്നും എല്ലാവരേയും മുന്‍കൂട്ടി അറിയിച്ചായിരിക്കും വിവാഹം കഴിക്കുകയെന്നും വിഘ്നേഷ് പറഞ്ഞു.

‘ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.

”ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്തേ പറ്റൂ. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും”, വിഘ്നേഷ് പറയുന്നു.

”നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ അച്ഛന്‍, അമ്മ, സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും, ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്ല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ ബഹുമാനം കൂടിയിട്ടേയുള്ളവെന്നും വിഘ്നേഷ് പറയുന്നു.

Advertisement
Kerala12 mins ago

വടകരയില്‍ ലീഡുയര്‍ത്തി മുരളീധരന്‍; കടത്തനാട്ടില്‍ ചിത്രത്തിലേ ഇല്ലാതെ ബി.ജെ.പി

Kerala21 mins ago

ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്

Kerala34 mins ago

ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു

Kerala45 mins ago

ആലത്തൂരില്‍ അട്ടിമറി..!! രമ്യ ഹരിദാസ് ഇരുപത്തിമുന്നായിരം വോട്ടിന്റെ ലീഡ്

Kerala57 mins ago

വമ്പന്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് കുതിച്ച് കയറുന്നു

Kerala1 hour ago

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; തരൂര്‍ മുന്നില്‍

National1 hour ago

രാജ്യത്ത് മോദി തരംഗം..!! കേവല ഭൂരിപക്ഷത്തിലേയ്ക്ക് എന്‍ഡിഎ

National1 hour ago

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം

Kerala2 hours ago

കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

National2 hours ago

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald