ഫഹദ് നയൻ‌താര തമിഴ്ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു ; ഫഹദ് എത്തുന്നത് വില്ലൻ വേഷത്തിൽ

ശിവകാര്‍ത്തികേയന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമാകുന്ന തമിഴ് ചിത്രം വേലൈക്കാരന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഫഹദ് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വേലൈക്കാരന്‍. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. റെമോ എന്ന ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വേലൈക്കാരന്‍. ഓഗസ്റ്റ് 25നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ് യുവതാര നിരയിലെ പ്രധാന താരമായി മാറിയ ശിവകാര്‍ത്തികേയനൊപ്പം നയന്‍താര ആദ്യമായി അഭിനയിക്കുന്ന ചിത്രവുമാണ് വേലൈക്കാരന്‍.

ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കയ്യില്‍ വടിവാളും മറുകയ്യില്‍ ലാപ് ടോപ് ബാഗുമായാണ് ശിവകാര്‍ത്തികേയന്റെ ലുക്ക്.1987ല്‍ രജനീകാന്ത് നായകനായ ചിത്രം ഇതേ പേരിലെത്തിയിരുന്നു. സൂപ്പര്‍ഹിറ്റായി മാറിയ രജനിയുടെ വേലൈക്കാരന്‍ തെലുങ്കില്‍ റീമേക്കും ചെയ്തു. ഒരു സാമൂഹിക പ്രശ്നം ഏറ്റെടുത്ത് പോരാടുന്ന നായകകഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുക എന്നറിയുന്നു. രജനീകാന്ത് ചിത്രമായി ഈ സിനിമയ്ക്ക് സാമ്യമില്ല. രജനിയുടെ കടുത്ത ആരാധകനാണെന്ന് പലവട്ടം വെളിപ്പെടുത്തിയ ശിവകാര്‍ത്തികേയന് രജനി ആരാധകരില്‍ നിന്നുള്ള പിന്തുണയ്ക്കും വേലൈക്കാരന്‍ എന്ന പേര് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. രജനിമുരുഗന്‍ എന്ന ചിത്രത്തില്‍ രജനിയുടെ ഗെറ്റപ്പിനെ അനുകരിച്ച്ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ് സിനിമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനി ഒരുവനില്‍ ജയംരവി നായകനും അരവിന്ദ് സ്വാമി വില്ലനുമായി തുല്യപ്രാധാന്യത്തോടെ സ്‌ക്രീനിലെത്തിയത് പോലെ ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തോളം പരിഗണന ഫഹദ് ഫാസിലിനുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. ആര്‍ ഡി രാജയാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാണ്. വിജയ് സേതുപതിയാണ് സിനിമയിലെ നായകന്‍. ശിവകാര്‍ത്തികേയന്‍ എത്തിയിരുന്നു.

Top