തന്റെ കുഞ്ഞ് ആരാധികയ്‌ക്കൊപ്പം കളിച്ചും ചിരിച്ചും ലേഡി സൂപ്പര്‍സ്റ്റാര്‍; നയന്‍താരയുടെ വീഡിയോ വൈറല്‍

ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ലോകത്തെല്ലായിടത്തും ആരാധകരുണ്ട്. അങ്ങ് അസര്‍ബെയ്ജാനിലും. നയന്‍താരയുടെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നയന്‍താരയുടെ ഒരു വീഡിയോ വൈറലാണ്. ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം കളിച്ചും ചിരിച്ചും കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന നയന്‍താരയുടെ വീഡിയോ.
ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍താരയിപ്പോള്‍. അതിന്റെ തിരക്കുകള്‍ക്കിടയിലാണ് കൊച്ച് കുട്ടിയുമായി നയന്‍താര കളിക്കുന്നത്. എസ്‌കെ 13 എന്നാണ് ചിത്രത്തിന്റെ പേര്. എം. രാജേഷാണ് ചിത്രത്തിന്റെ സംവിധായകന്‍.

എസ്‌കെ 13 എന്നാണ് ചിത്രത്തിന്റെ പേര്. എം. രാജേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുവര്‍ഷത്തിലും കൈനിറയെ ചിത്രങ്ങളുമായാണ് നയന്‍താരയെത്തുന്നത്. അജിത്തിനൊപ്പമുള്ള വിശ്വാസം, ഐറ, കൊലയുതിര്‍കാലം, തെലുങ്ക് ചിത്രം സേറാ നരസിംഹ റെഡ്ഡി തുടങ്ങി നിരവധി ചിത്രങ്ങളാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top