പുതിയനിയമം തെലുങ്ക് പതിപ്പ് ട്രെയിലറിൽ മമ്മൂട്ടിയുടെ പൊടിപോലുമില്ല; ടീസറിൽ നിറഞ്ഞ് നില്ക്കുന്നത് നയൻതാര മാത്രം; മമ്മൂട്ടിയെ കാണാതായതോടെ ചർച്ചയുമായി സോഷ്യൽമീഡിയ

‘പുതിയ നിയമം’ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ”വാസുകി”യുടെ ട്രെയിലർ ഇറങ്ങി. ട്രെയിലറിൽ നയൻതാരയാണ് ഹൈലൈറ്റ്. നടൻ മമ്മൂട്ടിയെ ട്രെയിലറിൽ കാണിക്കുന്നുമില്ല. നയൻതാരയുടെ തെലുങ്ക് മൊഴിമാറ്റ ചിത്രമായാണ് പുതിയ നിയമം തിയറ്ററുകളിലെത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. പുതിയ നിയമത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.
മെയ്‌ റിലീസാണ് ചിത്രം. തമിഴകത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ നയൻതാരയ്ക്ക് തെലുങ്കിലുള്ള സ്വീകാര്യത മുതലെടുക്കാനാണ് വാസുകി എന്ന പേരിൽ നയൻതാരയ്ക്ക് പ്രാധാന്യം നൽകി ചിത്രം തെലുങ്കിലെത്തിക്കുന്നതെന്നാണ് സൂചന.

ബാഹുബലിയിലെ തമന്നയുടെ അവസ്ഥയാണ് മമ്മൂട്ടിക്ക് വന്നിരിക്കുന്നതെന്ന് കാണിച്ച് ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.

Top