ലേഡി സൂപ്പര്‍സ്റ്റാര്‍ ഡബിള്‍ റോളില്‍ വരുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താര ഡബിള്‍റോളില്‍ എത്തുന്ന ആദ്യ ചിത്രമാണ് ‘ഐര’. രണ്ടാം വരവിന് ശേഷം നയന്‍താരയുടെ സിനിമകളെല്ലാം തന്നെ വമ്പന്‍ ഹിറ്റാണ്. നായികാ പ്രാധാന്യമുള്ള സിനിമകളാണ് ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ സിനിമകളെല്ലാം.

നയന്‍താരയുടെ പുതിയ അവതാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ക്രിസ്മസിന് തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ഐര കെ.ജെ.ആര്‍ സ്റ്റുഡിയോയാണ് നിര്‍മ്മിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലറാണിതെന്നാണ് സൂചന.

കൊലമാവ് കോകില, ഇമൈക നൊടികള്‍ തുടങ്ങി നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയം നേടിയിരുന്നു. അജിത്ത് നായകനാകുന്ന വിശ്വാസം, ചിരഞ്ജീവി ചിത്രം സെയ്റാ നരസിംഹ റെഡ്ഡി, കൊലയുതിര്‍ക്കാലം എന്നിവയാണ് നയന്‍താരയുടെ മറ്റു പ്രോജക്ടുകള്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയിലും നയന്‍താരയാണ് നായിക.

Top