ഒരാണ്‍കുട്ടി നയന്‍താരയെ ചുംബിച്ചപ്പോള്‍; സദാചാര വാദികള്‍ കാരണം തിരഞ്ഞെത്തി; വീഡിയോ കാണൂ

Nayanthara-in-Raja-Rani

തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ചുംബനരംഗങ്ങള്‍ ഇതിനുമുന്‍പും മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഇത്തവണ നയയന്‍താരയെ കുടുക്കിയത് ലിപ് ലോക്ക് രംഗമാണ്. അതും ഒരു സ്‌കൂള്‍ കുട്ടിയാണ് നയന്‍സിനെ ചുംബിക്കുന്നത്. വീഡിയോ ഇതിനോടകെ വൈറലായി കഴിഞ്ഞു. സംഭവം തമിഴ് ചിത്രത്തിലെ ഒരു രംഗമാണെന്ന് മാത്രം.

പക്ഷെ, സദാചാര വാദികള്‍ ഇതിനെ വെറുതെയങ്ങ് വിടുമോ? ജീവയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ തിരുനാള്‍ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സദാചാര വാദികളെ നടിക്കുന്നവരെ ചൊടിപ്പിച്ചത്. തിരുനാളില്‍ അദ്ധ്യാപികയുടെ റോളിലാണ് നയന്‍താര. തന്റെ ക്ലാസിലെ കുട്ടികള്‍ നിരനിരയായി ടീച്ചര്‍ക്ക് ഉമ്മ നല്‍കി പുറത്തുവരുന്ന രംഗത്തില്‍ കൂട്ടത്തിലുള്ള ആറ് വയസ്സുകാരന്‍ ചുണ്ടില്‍ ചുംബിക്കുന്നു. കുട്ടിക്കായ് കവിള്‍ കാട്ടിക്കൊടുത്ത ടീച്ചറുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന രംഗവും തുടര്‍ന്ന് നയന്‍താര ഞെട്ടല്‍ പ്രകടിപ്പിക്കുന്ന സീനും തമാശയായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിപ് ലോക്ക് ചിത്രത്തിന്റെ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്.തന്റെ മകന്‍ നയന്‍താരയ്‌ക്കൊപ്പം ലിപ് ലോക്ക് സീനില്‍ എന്ന് കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് അമ്മയ്‌ക്കെതിരേ ട്രോളുകളുടെ കളിയായിരുന്നു. ഒടുവില്‍ അവര്‍ തന്നെ ചിത്രം നീക്കം ചെയ്തു.

സംഗതിയെ താരത്തിന്റെ ഗ്ലാമര്‍ അവതരിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ കണ്ടെത്തിയതോടെ യാണ് വിമര്‍ശനവും തുടങ്ങിയത്. നടിയുടെ ഗ്ലാമര്‍ കാണിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം അക്രമവും പീഡനവും സ്ത്രീകള്‍ക്കെതിരേ വര്‍ദ്ധിച്ചിരിക്കുന്ന കാലത്ത് കുട്ടികളില്‍ തന്നെ മോശമായ സന്ദേശം നല്‍കുന്ന ഇത് വേണമായിരുന്നോ എന്നും സദാചാര വാദികള്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.

ലെംഗികതയിലൂന്നിയ തമാശ സൃഷ്ടിക്കാന്‍ ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്ത സംവിധായകനാണ് കുറ്റക്കാരന്‍ എന്ന നിലയ്ക്കും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിനിമ വലിയ തരംഗമുണ്ടാക്കാതെ പ്രദര്‍ശനം തുടരുമ്പോള്‍ ഈ രംഗം യൂട്യൂബില്‍ ഇട്ട് ആളെക്കൂട്ടാനുള്ള പ്രചരണതന്ത്രമാണോ വിവാദമെന്നും സംശയം ഉയരുന്നുണ്ട്.

ഗ്ലാമറസ്സ് രംഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും അഭിനയപ്രാധാന്യമുള്ള റോളുകളില്‍ ശ്രദ്ധ ചെലുത്തുകയുമാണ് അടുത്തിടെയായി നയന്‍താര. നയന്‍താര നായികയായപ്പോള്‍ അവരുടെ ഗ്ലാമറിനെ മറ്റൊരു രീതിയില്‍ വിറ്റഴിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഈ സംവിധായകന്റേ തെന്നും ചിലര്‍ പറയുന്നു. എന്തായാലും സിനിമയിലെ ഈ രംഗം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Top