20 കിലോ ശരീരഭാരം കൂട്ടി ഗംഭീര മേക്കോവര്‍..!! നടി ഷിബ്ല നായികയായത് ഇങ്ങനെ

പുരുഷ താരങ്ങള്‍ തങ്ങളുടെ ശരീരഭാരം കൂട്ടിയും കുറച്ചും മേക്കോവര്‍ വരുത്തി അഭിനയിക്കുന്നത് സാധാരണമാണ്. എന്നാല്‍ വനിതാ താരങ്ങള്‍ക്ക് ഇത്തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ കിട്ടുന്നത് തന്നെ അപൂര്‍വ്വമാണ്. എന്നാല്‍ മലയാളത്തില്‍ നിന്നും ഒരു പുതുമുഖ താരം ഇതിന് തയ്യാറായിരിക്കുകയാണ്. നടി ഫറ ഷിബ്ല തന്റെ ‘കക്ഷി അമ്മിമണിപ്പിള്ള’ എന്ന സിനിമയിലെ കഥാപാത്രമാകാന്‍ 20 കിലോ ശരീരഭാരമാണ് വര്‍ധിപ്പിച്ചത്.

അവതാരകയായും സഹതാരമായും ശ്രദ്ധപതിപ്പിച്ച ഷിബ്ല ആദ്യമായി നായികയായി എത്തുന്ന സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി അവതരിപ്പിക്കുന്നത്. തടിയുള്ള പെണ്‍കുട്ടിയുടെ വിവാഹശേഷം അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

68 കിലോയില്‍ നിന്നും 85 കിലോയിലേയ്ക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്ലയുടെ മേക്കോവര്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ആറു മാസം കൊണ്ടാണ് താരം 20 കിലോ വര്‍ധിപ്പിച്ചത്. ഡിസംബറില്‍ സിനിമയുടെ ഷൂട്ട് കഴിയുമ്പോള്‍ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്ല മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കുക എന്നതാണ് നടിയുടെ ലക്ഷ്യം.

‘നടിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ്. ഇടയ്ക്ക് അവതരണവും ചെയ്യുമായിരുന്നു. എന്റെ സുഹൃത്ത് ആണ് സിനിമയുടെ ഓഡിഷനു വേണ്ടി എന്നെ അയക്കുന്നത് തന്നെ. വീട്ടില്‍ അമ്മയും ഭര്‍ത്താവും എനിക്ക് പിന്തുണ തന്നു. വണ്ണമുള്ള സമയത്തും മെലിഞ്ഞ സമയത്തും ആളുകള്‍ നമ്മളെ നോക്കുന്നതിനു ഒരുപാട് വ്യത്യാസമുണ്ട്.’-ഷിബ്ല പറഞ്ഞു.

Top