താനും വഞ്ചനയ്ക്കിരയായി; ഭര്‍ത്താവിനെതിരെ മഹാലക്ഷ്മി രംഗത്ത്?

നിര്‍മാതാവ് രവിചന്ദര്‍ ചന്ദ്രശേഖരനുമായുള്ള നടി മഹലാക്ഷ്മി ശങ്കറിന്റെ വിവാഹം തമിഴകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഭര്‍ത്താവുമായുള്ള രൂപവ്യത്യാസമാണ് മഹാലക്ഷ്മിയെയും അവരുടെ ഭര്‍ത്താവായ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെയും വാര്‍ത്തകളില്‍ നിറച്ചത്.

എന്നാല്‍ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിത പ്രതിസന്ധിയാണ് ഇവരെ കാത്തിരുന്നത്. ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന കേസില്‍ രവീന്ദര്‍ ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് രവീന്ദര്‍ പ്രതിയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാലക്ഷ്മിയും അവരുടെ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയെന്നാണ് തമിഴകത്തെ പുതിയ വാര്‍ത്ത. രവീന്ദറിന്റെ അറസ്റ്റ് മഹാലക്ഷ്മിക്ക് ഒരു വലിയ ഷോക്ക് ആയെന്നും താനും വഞ്ചനയ്ക്കിരയായി എന്ന് മഹാലക്ഷ്മി പറഞ്ഞു എന്നുമാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിനെതിരെ കൂട്ടുകാരോടായി അവര്‍ ഇങ്ങനെ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തത്. രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. തന്നോടൊന്നും പറഞ്ഞിരുന്നില്ല. വിവാഹത്തിന് മുന്‍പേ ഇതെല്ലാം പരമ രഹസ്യമായി അദ്ദേഹം സൂക്ഷിച്ചു എന്ന് നടി പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

സീരിയല്‍ ലൊക്കേഷനില്‍ നിന്നും ആരംഭിച്ച പ്രണയമാണ് മഹാലക്ഷ്മിയുടെയും രവീന്ദറിന്റെയും വിവാഹത്തില്‍ എത്തിയത്. എന്നാല്‍ രവീന്ദറിന്റെ ശരീരഘടന ഇരുവരെയും ട്രോളുകളില്‍ നിറച്ചു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണങ്ങളാണ് വിവാഹശേഷം പ്രധാനമായും ഉയര്‍ന്നത്. പണത്തിന് മുന്നില്‍ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്‌നമായിരുന്നില്ലെന്ന് പലരും പറഞ്ഞു.

Top