ഇതെന്താ പഞ്ചായത്ത് കിണറോ? സാധികയുടെ ചിത്രത്തിന് താഴെ അശ്ശീല കമന്റ് !കിടുക്കാച്ചി മറുപടിയുമായി പ്രേക്ഷകർ

മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായാണ് സാധിക ഏറെ ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിലും താരം നിരവധി വേഷങ്ങള്‍ ചെയ്തു. ടെലിവിഷനില്‍ നിറഞ്ഞുനില്‍ക്കുന്ന താരം സോഷ്യല്‍മീഡിയയിലും ജീവമാണ്. പുതിയ വിശേഷങ്ങളെല്ലാം താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായത് . ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ലഹങ്ക അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അതീവ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ക്ക് നല്ല കമന്റുകളാണ് ഉയരുന്നത്. എന്നാല്‍ അതിനിടെ അശശ്ശീല കമന്റുകളും ഉയര്‍്‌നനു. ‘ഇതെന്താ പഞ്ചായത്ത് കിണറോ? ‘ എന്ന അശ്ശീല കമന്റാണ് നിലവില്‍ ഏറെ വിമര്‍ശനം ഉയര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ ഉയരുന്ന കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാറുള്ള താരം എന്നാല്‍ ഇത്തവണ മൗനം പ്രകടിപ്പിച്ചതാണ് ആരാധകരെ അമ്പരപ്പിച്ചത്. എന്നാല്‍ സാധിക മൗനം പാലിച്ചപ്പോള്‍ ആരാധകര്‍ ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ചിത്രത്തില്‍ ഒരു മര്യാദ കേടുമില്ല, എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണമെങ്കില്‍ അതിലുടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണെന്നായിരുന്നു ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്തത്.

നേരത്തെ തന്റെ ജീവിതത്തിലെടുത്ത മികച്ച തീരുമാനത്തെക്കുറിച്ച് സംസാരിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റേത് പാരുതി നേടിയ ഡിവോഴ്‌സ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. തീര്‍ച്ചയായും നൂറു ശതമാനം താന്‍ എടുത്ത തീരുമാനമായിരുന്നു ആ വിവാഹം. ആ തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എന്റെ തലയില്‍ തന്നെയായിരുന്നു. മറ്റാരെയും എനിക്ക് അക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.

വിവാഹം കഴിയുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. കാരണം എന്റെ മാത്രം തീരുമാനമായിരുന്നു ആ വിവാഹം. തന്റെയൊരു സുഹൃത്ത് വഴി വന്ന ബന്ധമായിരുന്നു അത്. വീട്ടില്‍ സംസാരിച്ചപ്പോള്‍ വീട്ടുകാര്‍ ഒ.കെ ആണെന്ന് പറഞ്ഞു. പിന്നീട് ഞങ്ങള്‍ ഒരു വര്‍ഷം സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ പരസ്പരം ഒകെ ആണെന്ന് ബോധ്യമായപ്പോളാണ് ഈ വിവാഹം തന്നെ മതിയെന്ന് പറയുന്നത്.

കരിയറില്‍ പീക്കില്‍ എത്തി നില്‍ക്കുന്ന സമയത്താണ് വിവാഹം നടക്കുന്ന്. അതിനു ശേഷം നിരവധി അവസരങ്ങള്‍ വന്നുവെങ്കിലും എല്ലാം ഒഴിവാക്കി ജീവിതത്തിന് വേണ്ടി നിന്ന ആളാണ് താനെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പലപ്പോഴും ശക്തമായ പ്രതികരണമുയര്‍ത്തി താരം തന്റേതായ നിലപാട് വ്യക്തമാക്കാറുണ്ട്.

Top