രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു.മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചതായാണ് പോലീസ്

ചെന്നൈ: നടി രമ്യാ കൃഷ്ണന്‍റെ കാറിന്‍റെ നിന്ന് 100 മദ്യക്കുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്പോസ്റ്റിൽ വച്ചാണ് പോലീസ് മദ്യം പിടികൂടിയത്. നൂറിൽ അധികം മദ്യക്കുപ്പികളാണ് കാറിൽ നിന്നും കണ്ടെടുത്തതെന്നാണ് വിവരം. മദ്യം പിടിച്ചെടുക്കവേ വണ്ടിയിൽ രമ്യയും കൂടെ സഹോദരിയായ വിനയ കൃഷ്ണയും ഉണ്ടായിരുന്നതായാണ് സൂചന. ചെന്നൈ ചെങ്കൽപേട്ട് ചെക്ക്‌പോസ്റ്റിൽ വച്ചായിരുന്നു സംഭവം.

മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യക്കുപ്പികൾ പിടിച്ചെടുത്തത് ചെന്നൈ കാനത്തൂർ പൊലീസാണ്. കാർ ഡ്രെെവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top