ഇത്രയും കാണിച്ചില്ലേ ആ പൊക്കിള്‍ കൂടെ കാണിക്ക്; ഗൗരിയ്ക്ക് അസഭ്യ വര്‍ഷ0

ചെന്നൈയില്‍ വളര്‍ന്ന ഗൗരി മലയാളിയാണ്. അമ്മ കോട്ടയംകാരിയും അച്ഛന്‍ പത്തനംതിട്ടക്കാരനുമാണ്. പഠിച്ചത് ബാംഗ്ലൂരിലായിരുന്നു. 96ലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഈ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും തന്റെ വേഷം ഗൗരി തന്നെയാണ് അവതരിപ്പിച്ചത്. വിജയ് ചിത്രം മാസ്റ്റര്‍, ധനുഷ് ചിത്രം കര്‍ണന്‍ എന്നിവയിലും ഗൗരി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജാനുവിന്റെ ബാല്യകാലം അവതിരിപ്പിച്ചാണ് ഗൗരി കയ്യടി നേടുന്നത്. പിന്നീട് നായികയായി മാറിയെങ്കിലും ആരാധകരെ സംബന്ധിച്ച് ഇന്നും ഗൗരി ജാനുവാണ്.

കഴിഞ്ഞ ദിവസം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.ചിത്രങ്ങളില്‍ ഗൗരി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഷോര്‍ട്ട്‌സും ടോപ്പും ധരിച്ച് ഗ്ലാമറസായാണ് ഗൗരി എത്തിയിരിക്കുന്നത്. എന്നാല്‍ ഗൗരിയെ മ നസില്‍ ജാനുവായി മാത്രം കാണുന്ന ആരാധകര്‍ക്ക് ഇത് പിടിച്ചില്ല. താരത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. എന്ത് ധരിക്കണമെന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്ന കാര്യം മറന്നു കൊണ്ട് താരത്തിനെതിരെ അസഭ്യ വര്‍ഷം നടത്തുകയാണ് സോഷ്യല്‍ മീഡിയ. ഗൗരിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ചേരുന്നത് നാടന്‍ വേഷം തന്നെയാണ്, ഇത്രയും കാണിച്ചില്ലേ ആ പൊക്കിള്‍ കൂടി കാണിക്കൂ, ഇനി വരിക ബിക്കിനിയിലായിരിക്കുമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിതത്തില്‍ താന്‍ ജാനുവല്ലെന്ന് നേരത്തെ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ചില ആരാധകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഗൗരി. മാര്‍ഗംകളി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിലെത്തുന്നത്. പിന്നീട് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി എത്തി കയ്യടി നേടി. മാസ്റ്റര്‍, പുത്തം പുതു കാലൈ വിടിയാധാ തുടങ്ങിയവയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. അനുരാഗം ആണ് പുറത്തിറങ്ങാനുള്ള മലയാളം സിനിമ.

Top