സമാന്തയുടെ വിവാഹം ഉടന്‍ ഉണ്ടായേക്കും; ധനുഷ് ചിത്രത്തില്‍നിന്നും താരം പിന്മാറി

samantha-ruth-prabhu

സമാന്ത പുതിയ ചിത്രത്തില്‍ നിന്നും ഒഴിവായി. ധനുഷ് നായകനാകുന്ന വെട്രിമാരന്റെ ‘വട ചെന്നൈ’ നായിക വേഷമാണ് സമാന്ത വേണ്ടെന്നു വെച്ചത്. ചിത്രം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം എടുക്കുമെന്നതിനാലാണ് താരം പിന്മാറിയെതെന്ന് പറയുന്നത്. അത്രയും വര്‍ഷം നീക്കി വെക്കാന്‍ പറ്റില്ലത്രെ. താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും അതുകൊണ്ടാവാം ഈ ചിത്രം ഒഴിവാക്കിയതെന്നും പറയയുന്നുണ്ട്.

ചിത്രീകരണം ആരംഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സമാന്ത ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സമാന്തയ്ക്ക് പകരം മലയാള നടി അമല പോള്‍ ധനുഷിന്റെ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട അമല പോള്‍ സമ്മതം മൂളിയെന്നാണ് പുതിയ വാര്‍ത്ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1464993295-1323

Top