അമലയോട് ഉപദേശിക്കാനുള്ളത് ഒന്നുമാത്രം; മാന്യമായ വേഷം ധരിക്കണമെന്ന് ബന്ധുവായ നടി

amala-paul

വിവാഹശേഷവും അമലാ പോളിന്റെ ഗ്ലാമര്‍ വേഷമാണ് വിജയ്മായുള്ള ബന്ധത്തിന് കോട്ടം തട്ടിച്ചതെന്ന് ബന്ധുക്കള്‍. വിജയും മാതാപിതാക്കളും ഇത്തരം വേഷം ധരിക്കരുതെന്ന് പറഞ്ഞിട്ടും അമല കേട്ടില്ല. പൊതു പരിപാടിക്കും അത്തരം വേഷങ്ങള്‍ അമല ധരിച്ചു.

ഇത്തരം വസ്ത്രങ്ങള്‍ തങ്ങളുടെ കുടുംബത്തിന് യോജിച്ചതല്ലെന്ന് അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമലയുടെ വസ്ത്രധാരണത്തില്‍ വിജയ്യുടെ സഹോദരന്‍മാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് അമലയും വിജയ്യും തമ്മില്‍ വഴക്കിട്ടിരുന്നെന്നും ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയ്യുടെ ഒരു അകന്ന ബന്ധുവായ ശരണ്യ പൊന്‍വണ്ണനും അമലക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരു അഭിമുഖത്തില്‍ അമല പോളിനോട് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, അമല മാന്യമായ വേഷം ധരിക്കണം എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ശരണ്യ നല്‍കിയ മറുപടി.

വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതില്‍ വിജയ്യുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം വിജയ്യുടെ പിതാവ് എഎല്‍ അളഗപ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അമല പോള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അമല തന്റെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിംഗ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top