നടി ആശാ ശരതിന്റെ ഭര്‍ത്താവിനെ കാണ്മാനില്ല..!! വൈറലാകുന്ന വീഡിയോയില്‍ വന്‍ ട്വിസ്റ്റ്

നടി ആശാ ശരതിന്റെ ഭര്‍ത്താവിനെ കാണ്മാനില്ല. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരം ആശ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. ഭര്‍ത്താവിനെ കാണാതായിട്ട് നാല്‍പത്തഞ്ച് ദിവസത്തോളമായെന്നും ഇതുവരെ യാതൊരു വിവരവുമില്ലെന്നും വീഡിയോയില്‍ പറയുന്നു.

സാധാരണ വീട്ടില്‍ നിന്ന് പോയാല്‍ അധികം വൈകാതെ തിരിച്ചു വരാറുള്ളതാണ്. അതല്ലെങ്കില്‍ വിവരമറിയിക്കാറുണ്ട്. എന്നാല്‍ ഇതിപ്പോള്‍ പത്ത് നാല്‍പ്പത്തഞ്ച് ദിവസമായിട്ടും യാതൊരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും വീഡിയോയില്‍ ആശാ ശരത് പറയുന്നു.

വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന വാര്‍ത്ത അത്ഭുതത്തോടെയാണ് ആളുകള്‍ കേട്ടത്. എന്നാല്‍ വീഡിയോ കുറച്ചുകൂടി കേട്ടു കഴിയുമ്പോള്‍ എന്തൊക്കെയോ സംശയം തോന്നിത്തുടങ്ങും. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണെന്നും തബല ആര്‍ട്ടിസ്റ്റാണെന്നും വീഡിയോയില്‍ പറയുന്നു. അതോടെ കേള്‍ക്കുന്നവര്‍ക്ക് അതേത് ഭര്‍ത്താവെന്ന് അമ്പരപ്പാകും. അപ്പോഴേയ്ക്കും അടുത്ത വാചകമെത്തും, ‘എവിടെ’ എന്നതാണ് അറിയാനുള്ളത് എവിടെയാണെന്ന് അറിയുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം എന്ന്. അതോടെ ഒരുവിധം ആളുകള്‍ക്ക് കാര്യം മനസ്സിലാകും ‘എവിടെ’ എന്നതാണ് കാര്യം. ‘ഉയരെ’യുടെ വന്‍ വിജയത്തിന് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘എവിടെ’യുടെ പരസ്യ വീഡിയോയാണ് സംഭവം. ചിത്രം നാളെ തീയേറ്ററുകളിലേക്ക് എത്തുകയാണ്.

കെകെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശാ ശരതിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കൃഷ്ണന്‍ സി ആണ്.

Top