യൂട്യൂബിലും ഹന്‍സികയ്ക്ക് അക്കൗണ്ട്; വീഡിയോ പുറത്തുവിട്ട് താരം ഞെട്ടിക്കുന്നു

hansika-youtube

സിനിമയില്‍ കാണുന്ന പല കിടിലം രംഗങ്ങള്‍ക്ക് പിന്നിലും പലരുടെയും കഠിനാദ്വാനമുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് അറിയില്ല. ഇനി അതൊക്കെ നിങ്ങള്‍ക്ക് മുന്നിലെത്തുമെന്നാണ് തമിഴ് താരം ഹന്‍സിക പറയുന്നത്. അതിനുവേണ്ടി ഹന്‍സിക യൂട്യൂബില്‍ ഒരു അക്കൗണ്ടും തുടങ്ങി.

കണ്ണാടിക്ക് മുന്നിലിരുന്ന് ഹന്‍സിക ആരാധകരോട് പറയുന്നതിങ്ങനെ. സിനിമയലെ പല സീനുകള്‍ക്ക് പിന്നിലും ആരും കാണാതെ പോകുന്ന നിരവധി കഠിനാധ്വാനങ്ങളുണ്ടെന്നും അവ തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും ഹന്‍സിക പറയുന്നു. എല്ലാ ദിവസവും താന്‍ അക്കൗണ്ടില്‍ വീഡിയോകള്‍ ഇടുമെന്ന് കരുതി കാത്തിരിക്കേണ്ടെന്നും ഹന്‍സിക പറയുന്നു. എന്നിരുന്നാലും താന്‍ ആരാധകരെ നിരാശപ്പെടുത്തില്ലെന്നും താരം പറയുന്നു.

ലക്ഷ്മണ്‍ സംവിധാനം ചെയ്ത് ജയം രവി നായകനാകുന്ന ബോഗനാണ് ഹന്‍സികയുടെ പുതിയ ചിത്രം. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top