കൂടെ അഭിനയിച്ച നടന്മാരോട് താല്‍പര്യം തോന്നിയിട്ടുണ്ട്; ലക്ഷ്മി ഗോപാലസ്വാമി വിവാഹത്തെക്കുറിച്ച് പറയുന്നു

lakshmi-gopalaswami

നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ശോഭനയുടെ പാത പിന്തുടരുകയാണോ? എന്തുകൊണ്ടാണ് ലക്ഷ്മി വിവാഹം കഴിക്കാത്തത്? തന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ച് താരം പങ്കുവയ്ക്കുന്നു. എല്ലാവരെയും പോലെ താനും ഒരു വിവാഹത്തിനായി കാത്തിരിക്കുന്നു. പല ആലോചനങ്ങളും ചില കാരണങ്ങള്‍ കാരണം മുടങ്ങിപ്പോയെന്നും താരം പറയുന്നു.

വിവാഹം കഴിക്കണമെന്നുണ്ട്. പക്ഷേ, നടക്കുന്നില്ലെന്നു മാത്രം. ചെറിയ കാര്യങ്ങളിലൂടെ വിവാഹം മുടങ്ങുകയാണ്. കാത്തിരിക്കുന്നത് കലാകാരിയെ തിരിച്ചറിയുന്ന, അറിയാന്‍ താല്‍പര്യമുള്ള ഒരു സഹൃദയനെയാണ്. പലരോടും പ്രണയം തോന്നിയിട്ടുണ്ട്. പരിചയവും സൗഹൃദവും പലപ്പോഴും പ്രണയത്തില്‍ നിന്നും വഴിമാറിയിട്ടുണ്ട്. മിക്സഡ് സ്‌കൂളില്‍ പഠിച്ച ഞാന്‍ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചിരുന്നതെങ്കില്‍ ആരെയെങ്കിലും പ്രണയിച്ച് എപ്പോഴേ കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചേനെയെന്നും ലക്ഷ്മി പറയുന്നു.

സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിനെയോ സുരേഷ്ഗോപിയെയോ പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടുന്നത് ഭാഗ്യമാണെന്നും ലക്ഷ്മി മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടെ അഭിനയിച്ച ചില നടന്മാരോട് താല്‍പ്പര്യം തോന്നിയിട്ടുണ്ടെന്നും അവര്‍ക്കൊപ്പം അടുത്തിടപഴകുമ്പോള്‍ ഇങ്ങനെയൊരാളെ പങ്കാളിയായ ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്ത ലക്ഷ്മി ഗോപാലസ്വാമി വിനീതിന്റെ നായികയായി തിരിച്ചുവരവ് നടത്തുകയാണ്. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംഭോജി എന്ന സിനിമയാണ് ലക്ഷ്മി രണ്ടാംവരവ് നടത്തുന്നത്

Top