കൊച്ചി :പിണറായി സർക്കാർ എല്ലാവര്ക്കും സുരക്ഷിതത്വം നൽകുന്നു .വീണ്ടും ഇടതുപക്ഷം വരണമെന്ന് ആഗ്രഹിക്കുന്നു എന്ന നടി കൃഷണ പ്രഭ .എൻ്റെ സുഹൃത്തുക്കൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നത്. ആ നാടിനായി ഊണും ഉറക്കവും മാറ്റി വെച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവരു നിന്നാലാണ് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നത്.
എൽഡിഎഫ് വീണ്ടും വരണമെന്നാണ് എൻ്റെ ആഗ്രഹം. എൽഡിഎഫിൻ്റെ പിആറിന് വേണ്ടിയല്ല പറയുന്നതെന്നും നടി കൃഷ്ണപ്രഭ പറഞ്ഞു. കലാകാരിയെന്നനിലയിൽ നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്. കൊവിഡ് സമയത്ത് കലാകാരന്മാർക്ക് സർക്കാർ നല്ല പിന്തുണ നൽകിയിരുന്നു. എന്റെ കേരളം പോലുള്ള ഷോകൾ നടന്നു, ഞാൻ തന്നെ മൂന്ന്, നാല് ജില്ലകളിൽ ഷോകള്‍ ചെയ്തു. ഇഷ്ടം പോലെ പ്രോഗ്രാംസ് കിട്ടിയെന്നും ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോയെന്നും കൃഷ്ണപ്രഭ പ്രതികരിച്ചു.










