നയന്‍താരയുടെ രണ്ടു ദിവസത്തെ പ്രതിഫലം നാലുകോടി; താരറാണിമാരില്‍ വെല്ലുവിളികളില്ലാതെ നയന്‍സ്

tamil-actress-nayanthara-photoshoot16തെന്നിന്ത്യയില്‍ ഒട്ടേറെ സൂപ്പര്‍ നായികമാരുണ്ട്. പക്ഷേ, നയന്‍താര ഒന്നേയുള്ളൂ. നിലവില്‍ ഏഴോളം സിനിമകളില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നയന്‍സിന്റെ താരറാണിപ്പട്ടത്തിന് അടുത്തെങ്ങും ഇളക്കം തട്ടുമെന്ന് തോന്നുന്നില്ല. ത്രിഷയും അനുഷ്‌കയും തമന്നയും സമാന്തയുമൊക്കെയുണ്ടെങ്കിലും മെഗാസ്റ്റാറുകള്‍ മുതല്‍ യുവ സൂപ്പര്‍താരങ്ങള്‍ വരെ തങ്ങളുടെ ചിത്രങ്ങളില്‍ നയന്‍താരയെ നായികയാക്കാന്‍ ആഗ്രഹിക്കുന്നു.

വിവാദങ്ങള്‍ വിട്ടൊഴൊയാതെ പിന്തുടരുന്നുണ്ടെങ്കിലും നയന്‍താരതന്നെയാണ് ഇന്നും തെന്ന്യന്തിയിലെ താരറാണിമാരില്‍ മുന്നില്‍. നിലവില്‍ ഏഴോളം സിനിമകളില്‍ നായികയായി അഭിനിയിക്കുന്ന നയന്‍താരയുടെ പ്രതിഫല തുക കോടികളാണ്. എന്നാല്‍ സിനിമാലോകത്തെ പ്രതിഫലം നയന്‍താരയ്ക്ക് എത്രയാണെന്ന കാര്യം പരസ്യമല്ലെങ്കിലും, നയന്‍ താരയക്ക് രണ്ടു ദിവസത്തിനായി നാലുകോടിയാണ് ഒരു പരസ്യകമ്പനി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈദരാബാദിലെ ഒരു ജ്വല്ലറിയുടെ പരസ്യത്തിനാണ് നയന്‍സ് നാലുകോടി പ്രതിഫലം പറ്റിയത്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക് വിമുഖതയുണ്ട്. എന്നാല്‍ ഡേറ്റുചോദിച്ചുവന്നവരെ അക്കാര്യം പറഞ്ഞ് പിണക്കിവിടാനും വയ്യ. ഒടുവില്‍ നയന്‍താര ഒരടവെടുത്തു. രണ്ടുദിവസത്തെ ഷൂട്ടിന് നാലുകോടി രൂപ പ്രതിഫലം തരണം. ഇതുകേട്ടാല്‍ പരസ്യക്കമ്പനി ഓടിക്കളയുമെന്നാണ് നയന്‍സ് കരുതിയത്. എന്നാല്‍ സംഭവിച്ചതോ? അവര്‍ അപ്പോള്‍ തന്നെ ഓകെ പറഞ്ഞു. അഡ്വാന്‍സ് നല്‍കി കരാറുറപ്പിച്ചു. എന്തായാലും മറ്റുനായികമാര്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത പ്രതിഫലത്തിന് നയന്‍താര ആ പരസ്യം ചെയ്യുകയാണ്. –

Top