കണ്ണൂര്‍ വിളക്കോട്ടൂരില്‍ മുഹൂര്‍ത്തത്തിന് മുമ്പ് പ്രതിശ്രുത വരന്‍ അറസ്റ്റില്‍

പാനൂർ(കണ്ണൂർ): 17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരൻ അറസ്റ്റിൽ. വരൻ അറസ്റ്റിലായതോടെ ഇന്നു നടക്കേണ്ട വിവാഹവും മുടങ്ങി. പാനൂരിനടുത്ത വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനീഷി (27) നെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയെ നഗ്നചിത്രം കാണിച്ചു പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിനെ തുടർന്ന് ലിനീഷ് ഇതേ പ്രദേശത്തുകാരിയുമായി ഇന്ന് നടക്കേണ്ടിയിരുന്ന കല്യാണം മുടങ്ങി.പോക്സോ വകുപ്പുപ്രകാരമാണ് കൊളവല്ലൂർ പോലീസ് ലിനീഷിനെതിരെ കേസെടുത്തത്.

Top